Posted On
date_range Updated On
date_range എയര്‍ ഹോസ്റ്റസിനെ കോക്പിറ്റില്‍ ഇരുത്തി; പൈലറ്റിന് സസ്പെന്ഷന്
ന്യൂഡല്‍ഹി: എയര്‍ ഹോസ്റ്റസിനെ കോക്പിറ്റില്‍ ഇരുത്തി വിമാനം പറത്തിയ പൈലറ്റിനെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ഫെബ്രുവരി 28ന് കൊല്‍ക്കത്തയില്‍ നിന്നും ബാങ്കോക്കിലേക്ക് പോയ ബോയിങ് 737 സ്പെയിസ് ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്.
സഹ പൈലറ്റിനെ കോക്പിറ്റില്‍ നിന്നും പുറത്താക്കിയ മുഖ്യ പൈലറ്റ് എയര്‍ഹോസ്റ്റസിനെ കോക്പിറ്റിലിരുത്തുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തുകയും ചെയ്തെന്നുമാണ് പരാതി. ബാങ്കോക്കിലേക്കുള്ള യാത്രയിലും തിരിച്ചും എയര്‍ഹോസ്റ്റസിനെ കോക്പിറ്റില്‍ ഇരുത്തിയാണ് പൈലറ്റ് വിമാനം പറത്തിയത്.
എയര്‍ ഹോസ്റ്റസിന്െറ പരാതിപ്രകാരം നടത്തിയ അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് പൈലറ്റിനെതിരെ നടപടിയെടുത്തതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.