ലണ്ടന്‍/ വാഷിങ്ടണ്‍: ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ മദ്യരാജാവ് വിജയ് മല്യക്ക് സേവനം നല്‍കാന്‍ വിദേശബാങ്കുകള്‍ക്കും മടി. ആഗോള ബാങ്കിങ് രംഗത്തെ പ്രമുഖരായ ആര്‍.ബി.എസ് അടുത്തമാസം മുതല്‍ മല്യയുടെ യൂറോപ്യന്‍ മദ്യ സംരംഭത്തിനുള്ള വായ്പ ഉള്‍പ്പെടെ റദ്ദാക്കി. ഇതോടെ മറ്റുബാങ്കുകളെ ആശ്രയിക്കാന്‍ കിങ്ഫിഷര്‍ ബിയര്‍ യൂറോപ് ലിമിറ്റഡിനെ നിര്‍ബന്ധിതരാക്കിയേക്കും. മല്യയുടെ നേതൃത്വത്തിലുള്ള യു.ബി ഗ്രൂപ് അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് വിദേശമദ്യ വ്യാപാരം നടത്തുന്നത് മെന്‍ഡോസിനോ കമ്പനിവഴിയാണ്.
ഇവര്‍ യു.എസില്‍ കിങ്ഫിഷര്‍ ഉള്‍പ്പെടെ നിരവധി ബിയര്‍ ബാന്‍ഡുകള്‍ വില്‍പനനടത്തുന്നു. എന്നാല്‍, മറ്റുരാജ്യങ്ങളില്‍ ബ്രൂവറീസ് ഇന്‍റര്‍നാഷനല്‍ (യു.കെ) ലിമിറ്റഡ് എന്നപേരിലുമാണ് വ്യാപാരം നടത്തുന്നത്. കിങ്ഫിഷര്‍ ബിയര്‍ യൂറോപ് ലിമിറ്റിഡ് ഇതിന്‍െറ കീഴിലുള്ള യൂനിറ്റാണ്. സങ്കീര്‍ണമായ ഷെയര്‍ ഉടമസ്ഥതാ വ്യവസ്ഥയിലൂടെയാണ് മെന്‍ഡോസിനോയുടെ ചെയര്‍മാന്‍ പദവിയും ഉടമസ്ഥതയും മല്യ നേടിയത്.
ഇന്ത്യയില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി 9000 കോടി വായ്പയെടുത്ത് തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് മല്യക്ക് ബാങ്കുകള്‍ നോട്ടീസ് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.