Posted On
date_range Updated On
date_range വില്യം രാജകുമാരനും ഭാര്യയും താജ്മഹല്‍ സന്ദര്‍ശിച്ചു
ആഗ്ര: ഇന്ത്യന്‍ പര്യടനം തുടരുന്ന വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും ശനിയാഴ്ച ഉച്ചക്ക് ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ചു. വില്യമിന്‍െറ മാതാവായ ഡയാന രാജകുമാരിയുടെ ഒരു ഫോട്ടോയിലൂടെ പ്രശസ്തമായ ഡയാന സീറ്റ് എന്ന് വിളിക്കുന്ന മാര്‍ബ്ള്‍ ബെഞ്ചിലിരുന്ന് രാജദമ്പതികള്‍ ഫോട്ടോയെടുത്തു. സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷ കര്‍ശനമാക്കിയെങ്കിലും താജ്മഹല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി ദമ്പതികള്‍ ഏപ്രില്‍ 10നാണ് എത്തിയത്. മുംബൈ, ഡല്‍ഹി, അസമിലെ കാസിരംഗ നാഷനല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് ദമ്പതികള്‍ യാത്ര നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.