ഷിംലയുടെ പേര് 'ശ്യാംല' എന്നാക്കണമെന്ന് വി.എച്ച്.പി

ഷിംല: ഗുഡ്ഗാവിന്‍റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെ ഹിമാചൽ പ്രദേശിലെ ഷിംലയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി രംഗത്ത്. ഷിംലയുടെ പേര് 'ശ്യാംല' എന്നാക്കണമെന്ന് വി.എച്.പി ആവശ്യപ്പെട്ടു. ഇക്കാര്യം സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹിമാചൽ പ്രദേശ് ഗവർണർ ആചാര്യ ദേവവ്രതുമായി വി.എച്ച്.പി.സംസ്ഥാന ഘടകം ചർച്ച നടത്തി.

കാളിയുമായി ബന്ധപ്പെട്ട ശ്യാംല എന്ന പേരിൽ നിന്നാണ് ഷിംല എന്ന പേര് ഉണ്ടായതെന്നാണ് വി.എച്.പിയുടെ വാദം. ഷിംല നഗരത്തിൽ ഒരു കാളി ക്ഷേത്രമുള്ളത് ഇതിന് തെളിവായി വി.എച്ച്.പി ചൂണ്ടിക്കാണിക്കുന്നു. വി.എച്ച്.പി.യുടെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.