Posted On
date_range Updated On
date_range തന്‍റെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രിയങ്കയുടെ ആവശ്യമില്ല -വാദ്ര
ന്യൂഡല്‍ഹി: തന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരിക്കലും ഭാര്യ പ്രിയങ്ക ഗാന്ധിയുടെ സഹായം ആവശ്യമായി വന്നിട്ടില്ലെന്ന് റോബര്‍ട്ട് വാദ്ര. ഹരിയാനയിലെ ഭൂമിയിടപാട് സംബന്ധിച്ച അന്വേഷണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഈ രാജ്യത്ത് തന്നെ ഉണ്ടാകും. ഇന്ത്യവിട്ട് പോവില്ല.. ജനങ്ങള്‍ പറഞ്ഞാൽ രാഷ്ട്രീയത്തിലേക്കിറങ്ങാൻ പദ്ധതിയുണ്ടെന്നും വാദ്ര പറഞ്ഞു.
എന്തു പ്രതിസന്ധികള്‍ നേരിട്ടാലും പിടിച്ചുനില്‍ക്കാന്‍ തന്‍റെ കുടുംബത്തിന്‍റെ പിന്തുണയുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണ്. ഇന്ത്യക്കാരനെന്നതില്‍ അഭിമാനിക്കുന്നയാളാണ് താൻ. യുവത്വമാണ് ഇനിയുള്ള ഭാവിയെന്നും വാദ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.