Posted On
date_range Updated On
date_range നാഗ്പൂരിൽ കനയ്യക്ക് നേരെ ചെരുപ്പേറ്
നാഗ്പുര്‍: ജെ.എന്‍.യു വിദ്യാർഥി യൂണിയന് നേതാവ് കനയ്യ കുമാറിന് നേരെ ചെരുപ്പേറ്. നാഗ്പുരില്‍ അംബേദ്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കനയ്യക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ചെരുപ്പെറിഞ്ഞത്.
അനുസ്മരണ ചടങ്ങ് നടക്കുന്ന വേദിയിൽ കയറി ബഹളം വെക്കുകയും പ്രവര്‍ത്തകരിലൊരാള്‍ കനയ്യക്ക് നേരെ ചെരിപ്പെറിയുകയുമായിരുന്നു. 'കനയ്യകുമാര്‍ മൂര്ന്ദാബാദ്' വിളികളോടെയായിരുന്നു പ്രതിഷേധം.
അംബേദ്കറുടെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കനയ്യകുമാര്‍ എത്തുമെന്ന് അറിയിച്ചപ്പോള്‍ മുതല്‍ കനയ്യക്കെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.