മോഷണം ആരോപിച്ച് പീഡനം; ഒരാള്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: 30കിലോഗ്രാം ധാന്യം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീര്‍ഗന്‍ജ് ജില്ലയിലെ ബാരിലിയിലില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. പരാതി സ്വീകരിക്കാന്‍ ലോക്കല്‍ പൊലീസ് തയ്യാറാവാത്തതിനെ തുടര്‍ന്ന് മര്‍ദ്ദനത്തിരയായവരിലൊരാളുടെ സഹോദരി പരാതിയുമായി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് മേദ രൂപമിനെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.

രവീന്ദ്ര സ്വരൂപ് എന്നയാളുടെ വീട്ടില്‍ നിന്നും 30 കിലോ ധാന്യം മോഷ്ടിച്ചു എന്നാരോപിച്ച് 11കാരനായ തന്‍െറ സഹോദരനേയും 13കാരനായ ബന്ധുവിനേയും ഇദ്ദേഹം മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിക്കുകയുമായിരുന്നു എന്നാണ് സഹോദരി മജിസ്ട്രേറ്റിനു നല്‍കിയ പരാതിയില്‍ പറയുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരം വെള്ളിയാഴ്ച പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

കുട്ടികളെ പീഡിപ്പിച്ച രവീന്ദ്ര സ്വരൂപിനെ അറസ്റ്റ് ചെയ്തെന്നും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും മീര്‍ഗന്‍ജ് സ്റ്റേഷന്‍ ഓഫിസര്‍ ബച്ചു സിങ് യാദവ് പറഞ്ഞു. പൊലീസ് പരാതി സ്വീകരിച്ചില്ളെന്ന പെണ്‍കുട്ടിയുടെ അരോപണം യാദവ് നിരസിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.