Posted On
date_range Updated On
date_range ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥിയെ തല്ലിക്കൊന്നു
ഇട്ടാവ (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ വീട്ടില്‍നിന്ന് വിളിച്ചിറക്കി തല്ലിക്കൊന്നു. ബിരാരി ഗ്രാമവാസിയായ പിന്തു എന്ന അരവിന്ദ് പ്രതാപാണ് (30) കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് പ്രതാപിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്.
ചൊവ്വാഴ്ച രാവിലെ പ്രതാപിന്‍െറ മൃതദേഹം ഗ്രാമത്തിനു പുറത്ത് കണ്ടത്തെി. ശരീരത്തില്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിയേറ്റ പാടുണ്ട്. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികള്‍ കാണ്‍പുര്‍-ഇട്ടാവ ഹൈവേ ഉപരോധിച്ചതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.