മാഗി വീണ്ടും വിപണിയില്‍

ന്യൂഡല്‍ഹി: മാഗി നൂഡ്ല്‍സ് തിങ്കളാഴ്ച വീണ്ടും വിപണിയിലത്തെി. മാഗി ഉപഭോക്താക്കള്‍ക്ക് വീണ്ടുമത്തെിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നെസ്ലെ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. പുതുതായി നിര്‍മിച്ച മാഗി നൂഡ്ല്‍സ് എല്ലാ സര്‍ക്കാര്‍ ലബോറട്ടറികളിലും സുരക്ഷിതമാണെന്ന് കണ്ടത്തെിയതായി നെസ്ലെ പ്രഖ്യാപിച്ചിരുന്നു.
മാഗി നൂഡ്ല്‍സില്‍ ഈയത്തിന്‍െറ അളവ് അനുവദനീയമായതിലും അധികമാണെന്നും സുരക്ഷിതമല്ളെന്നും വ്യക്തമാക്കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഉല്‍പന്നം നിരോധിച്ചിരുന്നു.
തുടര്‍ന്ന് കമ്പനി വിപണിയില്‍നിന്ന് നൂഡ്ല്‍സ് പിന്‍വലിച്ചു. ഇതുവഴി 450 കോടിയോളം നഷ്ടം നേരിട്ട കമ്പനി തങ്ങള്‍ ഉല്‍പന്നത്തിന്‍െറ നിലവിലെ ഘടകങ്ങള്‍ മാറ്റാന്‍ തയാറാകില്ളെന്നും ഇതുപോലെതന്നെ തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.