ശത്രുഘ്നന്‍ സിന്‍ഹയെ നായയോടുപമിച്ച് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ പാര്‍ട്ടി എം.പികൂടിയായ ശത്രുഘ്നന്‍ സിന്‍ഹക്കെതിരെ രംഗത്ത്. കാറിന് പിറകെയോടുന്ന നായ താനാണ് കാര്‍ നിന്ത്രിക്കുന്നത് എന്ന് ചിന്തിക്കുന്നതുപോലെയാണ് ചിലര്‍ ചിന്തിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍െറ പ്രതികരണം. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നിലപാടുകള്‍ ശരിയായിരുന്നില്ളെന്ന സിന്‍ഹയുടെ വിമര്‍ശത്തോട് പ്രതികരിക്കവെയാണ് വിജയവര്‍ഗിയ വിവാദപ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും സന്ദര്‍ശിച്ച ശത്രുഘ്നന്‍ സിന്‍ഹ ഇരുവരെയും അഭിനന്ദിച്ചിരുന്നു. ബിഹാറിലെ ഏറ്റവുംശക്തനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാറെന്ന് സിന്‍ഹ പറഞ്ഞിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.