Posted On
date_range Updated On
date_range ലണ്ടനിലേക്കുള്ള യാത്രക്ക് എലിയും; വിമാനം തിരിച്ചിറക്കി
മുംബൈ: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. 225 യാത്രക്കാരുമായി പറന്നുയർന്ന മുംൈബ--ലണ്ടൻ വിമാനമാണ് തിരിച്ചിറക്കിയത്. രാവിലെ 7.30ന് പുറപ്പെട്ട വിമാനം പാതിവഴിയിലെത്തിയപ്പോഴാണ് എലിയെ കണ്ടത്. ഉച്ചക്ക് 1.30ന് വിമാനം മുൈബയിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു. ശേഷം യാത്രക്കാർ മറ്റൊരു വിമാനത്തിൽ കയറി ലണ്ടനിലേക്ക് പോയി.
ഇതിനുമുമ്പും എയർ ഇന്ത്യ വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് യാത്ര തടസപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.