Posted On
date_range Updated On
date_range ഷീന ബോറയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് എയിംസ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുന്‍ സ്റ്റാര്‍ നെറ്റ് വര്‍ക് മേധാവി ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ ഷീന ബോറയെ കൊന്നത് കഴുത്തുഞെരിച്ചാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ (എയിംസ്) ഫോറന്‍സിക് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്ക് കൈമാറിയെന്നാണ് സൂചന. കത്തിക്കരിഞ്ഞ ബോറയുടെ ശരീരാവശിഷ്ടങ്ങള്‍ ഒക്ടോബര്‍ പകുതിയോടെയാണ് സി.ബി.ഐ എയിംസിന് കൈമാറിയത്. നവംബര്‍ ഒമ്പതിന് അന്വേഷണ ഏജന്‍സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. ഡോക്ടര്‍ സുധീര്‍ ഗുപ്ത തലവനായിരുന്ന മെഡിക്കല്‍ സംഘം തലക്ക് ക്ഷതമേറ്റ് മരിക്കാനുള്ള സാധ്യത തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.