Posted On
date_range Updated On
date_range ബിഹാറിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
ന്യൂഡൽഹി:ബിഹാറിലെ ഖഗാരിയയിൽ ട്രെയിൻ പാളം തെറ്റി. കതിഹാർ – അമൃത്സർ അമ്രപാലി എക്സ്പ്രസാണ് പാളം തെറ്റിയത്. യാത്രക്കാർക്ക് പരിക്കേറ്റതായോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉത്തർപ്രദേശിലെ കതിഹാറിൽ നിന്ന് അമൃത്സറിലേക്ക് പോകുകയായിരുന്ന ട്രെയിനിെൻറ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. രണ്ട് എ.സി കോച്ചുകളും അഞ്ച് സ്ലീപ്പർ കോച്ചുകളുമാണ് പാളം തെറ്റിയത്. പുലർച്ചെ 1.14 ന് ഖഗാരിയ ജില്ലയിലെ പത്രഹക്കും ഗൗചരിക്കും ഇടയിലായിരുന്നു അപകടം. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ആറ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.