എം.പിമാരുടെ ആനുകൂല്യ വര്‍ധന പാര്‍ലമെന്‍ററി സമിതി ശിപാര്‍ശ അന്യായമെന്ന് മന്ത്രാലയം


ന്യൂഡല്‍ഹി: എം.പിമാര്‍ക്കും മുന്‍ എം.പിമാര്‍ക്കും വാരിക്കോരി ആനുകൂല്യവും സൗകര്യവും തേടിക്കൊണ്ടുള്ള ശിപാര്‍ശ പാര്‍ലമെന്‍ററി കാര്യ മന്ത്രാലയവും തള്ളുന്നു. ദിനബത്ത രണ്ടായിരത്തില്‍നിന്ന് അയ്യായിരമാക്കണം, വീട് നിര്‍മാണത്തിന് പ്രത്യേക വായ്പ, മണ്ഡലങ്ങളില്‍ പ്രത്യേക അതിഥി മന്ദിരങ്ങള്‍ തുടങ്ങി 65 ശിപാര്‍ശകളാണ് യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത പാര്‍ലമെന്‍റ് സമിതി മുന്നോട്ടുവെച്ചത്. അടിസ്ഥാന ശമ്പളം അരലക്ഷത്തില്‍നിന്ന് ഇരട്ടിയാക്കണം, പെന്‍ഷന്‍ 35,000 രൂപയാക്കണം, സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ളതുപോലെ നികുതി ഒഴിവാക്കി സാധനങ്ങള്‍ വാങ്ങാന്‍ കാന്‍റീന്‍ ഏര്‍പ്പെടുത്തണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ന്യായമല്ളെന്ന വിലയിരുത്തലാണ് കേന്ദ്രത്തിന്. എം.പിമാര്‍ക്ക് പ്രത്യേകമായി ഭവനവായ്പ ഏര്‍പ്പെടുത്തല്‍ പ്രയാസകരമാണ്.
മുന്‍ എം.പിമാര്‍ക്ക് നയതന്ത്ര പാസ്പോര്‍ട്ട് നല്‍കണം, വിമാന-ട്രെയിന്‍ യാത്രകളില്‍ ജീവിതപങ്കാളിക്ക് പകരം സഹായിക്ക് സൗജന്യയാത്ര അനുവദിക്കണം, മുന്‍ എം.പിമാര്‍ക്ക് വര്‍ഷത്തില്‍ പത്ത് വിമാന ടിക്കറ്റുകളും ടോള്‍ ബൂത്തുകളില്‍ ഇളവും നല്‍കണം തുടങ്ങിയവയായിരുന്നു മറ്റ് പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ അതും നല്‍കാനാവില്ളെന്നാണ് മന്ത്രാലയത്തിന്‍െറ നിലപാട്.
വിലക്കയറ്റം പരിഗണിച്ച് വാഹനവായ്പയില്‍ വര്‍ധന നല്‍കിയേക്കും.
കേന്ദ്രീയ വിദ്യാലയങ്ങളിലെ എം.പി ക്വാട്ട വര്‍ധിപ്പിക്കണമെന്ന ആവശ്യം മാനവശേഷി മന്ത്രാലയത്തിന്‍െറയും വിമാനത്താവള ലോഞ്ചില്‍ സഹായിയെ അനുവദിക്കണമെന്ന ശിപാര്‍ശ വ്യോമയാന മന്ത്രാലയത്തിന്‍െറയും പരിഗണനക്കുവിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.