Posted On
date_range Updated On
date_range 20 കോടിയുടെ പിറന്നാളാഘോഷം; പരീകറിനെതിരെ കോണ്‍ഗ്രസ്
പനാജി: 20 കോടി രൂപ ചെലവാക്കി പിറന്നാളാഘോഷിക്കുന്ന പ്രതിരോധമന്ത്രി മനോഹര്‍ പരീകറിന് ഗോവ കോണ്‍ഗ്രസിന്‍െറ വിമര്‍ശം. പിറന്നാളാഘോഷം റദ്ദാക്കി തുക തമിഴ്നാട് വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ടിലേക്ക് കൈമാറാന്‍ കോണ്‍ഗ്രസ് ഗോവ മുന്‍ മുഖ്യമന്ത്രികൂടിയായ പരീകറിനോടാവശ്യപ്പെട്ടു. ഡിസംബര്‍ 13നാണ് പരീകറിന്‍െറ ജന്മദിനം.
അത്തരം ആഘോഷങ്ങള്‍ക്കെതിരാണ്് എന്ന് പറഞ്ഞിരുന്ന പരീകറിന്, ആളുകള്‍ ഭക്ഷണവും പ്രാഥമിക സൗകര്യവുമില്ലാതെ ചെന്നൈയില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ആര്‍ഭാടമായി ആഘോഷം നടത്താന്‍ കഴിയുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.