Posted On
date_range Updated On
date_range ചെന്നൈയെ സഹായിക്കാന്‍ ഫേസ്ബുക്കില്‍ സുരക്ഷാ ബട്ടണ്‍
ചെന്നൈ: പ്രളയ ദുരന്തം നേരിടുന്ന ചെന്നൈ നിവാസികള്‍ക്കായി ഫേസ്ബുക് പ്രത്യേക സുരക്ഷാ ബട്ടണ്‍ ഏര്‍പ്പെടുത്തി. തങ്ങള്‍ സുരക്ഷിതരാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാന്‍ സഹായിക്കുന്നതാണ് സുരക്ഷാ ബട്ടണ്‍. ‘യെസ്, എന്‍െറ സുഹൃത്തുക്കള്‍ അറിയട്ടെ’ എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഫേസ്ബുക് സുഹൃത്തുക്കള്‍ക്ക് ഉടനടി സന്ദേശമത്തെും. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ ഗൂഗ്ള്‍ ഹോം പേജില്‍ പ്രത്യേക ലിങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ‘റിസോഴ്സസ് ഫോര്‍ ദി ചെന്നൈ ഫ്ളഡ്സ്’ എന്ന പേരിലുള്ള ലിങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അടിയന്തര ഫോണ്‍ നമ്പറുകളും തല്‍സ്ഥിതി വിവരങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.