Posted On
date_range Updated On
date_range സുഷമാ സ്വരാജിന്‍െറ പാക് സന്ദര്‍ശനം അടുത്തയാഴ്ച
ന്യൂഡല്‍ഹി: നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അടുത്തയാഴ്ച പാകിസ്താന്‍ സന്ദര്‍ശിക്കും. യാത്രാ തീയതി വെള്ളിയാഴ്ചയോടെ തീരുമാനിക്കും. അഫ്ഗാന്‍ സഹകരണവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ നടക്കുന്ന 14 രാജ്യങ്ങളിലെ മന്ത്രിതല ചര്‍ച്ചക്ക് പാകിസ്താന്‍ സുഷമാ സ്വരാജിനെ ക്ഷണിച്ചിരുന്നെങ്കിലും ഡല്‍ഹിയില്‍നിന്ന് മറുപടിയുണ്ടായിരുന്നില്ല.
എന്നാല്‍, പാരിസ് കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഷമാ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. നേരത്തെ ആഗസ്റ്റില്‍ നടത്താനിരുന്ന ഇന്ത്യ-പാക് ചര്‍ച്ച തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.