Posted On
date_range Updated On
date_range ഉൗട്ടി പർവത ട്രെയിനിൽ ‘സെൽഫി’യെടുത്താൽ 2000 പോകും
കോയമ്പത്തൂർ: ഉൗട്ടി പർവത ട്രെയിൻ ഒാടിക്കൊണ്ടിരിക്കെ അപായകരമായ നിലയിൽ ‘സെൽഫി’ യെടുക്കുന്നവരിൽനിന്ന് രണ്ടായിരം രൂപ പിഴ ഇൗടാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ വരവെ പാളം മുറിച്ചുകടന്നാൽ ആയിരം രൂപ, ടിക്കറ്റില്ലാതെ പ്ലാറ്റ്ഫോറത്തിൽ നിന്നാൽ 1000 രൂപ, റെയിൽവേ സ്റ്റേഷൻ, റെയിൽപാളങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിച്ചാൽ 200 രൂപ എന്നിങ്ങനെ പിഴ ഇൗടാക്കുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.