Posted On
date_range Updated On
date_range ഡൽഹി മെട്രോ റെയിലിലെ 20 ജീവനക്കാർക്ക് കോവിഡ്
ന്യൂഡൽഹി: ഡൽഹി മെട്രോ റെയിൽ കോർപറേഷനിലെ 20 ജീവനക്കാർക്ക് കോവിഡ് 19. ഡി.എം.ആർ.സി വാർത്താകുറിപ്പിലൂടെയാണ് വൈറസ് ബാധ സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
വൈറസ് ബാധയേറ്റവർ സുരക്ഷിതരാണെന്നും രോഗമുക്തി നേടി വരികയാണെന്നും ഡി.എം.ആർ.സി അറിയിച്ചു.
മുഴുവൻ ജീവനക്കാരും സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ പാലിക്കണമെന്നും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഡി.എം.ആർ.സി മാനേജിങ് ഡയറക്ടർ ഡോ. മങ്കു സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.