Posted On
date_range Updated On
date_range രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു
ന്യൂഡൽഹി: അമ്മയോടൊപ്പം പാതയോരത്ത് കിടന്നുറങ്ങുകയായിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. വടക്കൻ ഡൽഹിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കുട്ടിയെ പീഡനത്തിനിരയാക്കിയതിന് ശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മയക്കുമരുന്നിന് അടിമയായ 24കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ 2:30നാണ് കുട്ടിയെ നഷ്ടമായ വിവരം മാതാവ് അറിയുന്നത്.
ഗുരുതര പരിക്കുകളോടെ കുട്ടിയെ ഡൽഹിയിലെ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസായിരുന്നു റെയിൽവേ ട്രാക്കിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.