Posted On
date_range Updated On
date_range സെൽഫിയെടുക്കുന്നതിനിടെ പുഴയിൽ വീണ് രണ്ട് യുവതികൾ മരിച്ചു
കൊരാപുട് (ഒഡിഷ): സെൽഫിയെടുക്കുന്നതിനിടെ രായഗാഡ ജില്ലയിൽ രണ്ട് സ്ത്രീ സഞ്ചാരികൾ പുഴയിൽ മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി ഇ. ജ്യോതി (27), വിസിയനഗരം സ്വദേശിനി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്.
വിശാഖപട്ടണത്തുനിന്ന് എത്തിയ ഒമ്പതംഗ വിനോദസഞ്ചാരസംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. നാഗബലി പുഴയിലെ തൂക്കുപാലത്തിലാണ് സംഭവം. സമീപത്തെ പാറ പശ്ചാത്തലമാക്കി സെൽഫിയെടുക്കുേമ്പാൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേനാംഗങ്ങൾ മൃതദേഹങ്ങൾ കരക്കെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.