Posted On
date_range Updated On
date_range കനത്ത മൂടൽ മഞ്ഞ്; യു.പിയിൽ ട്രാക്ടർ മറിഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം
മെയിൻപുരി (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ഉരുളക്കിഴങ്ങ് ചാക്കുകളുമായി പോയ ട്രാക്ടർ ട്രോളി മറിഞ്ഞ് തിങ്കളാഴ്ച രണ്ട് പേർ മരിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ച കുറവായതിനാൽ ട്രാക്ടർ-ട്രോളി കലുങ്കിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് മെയിൻപുരി പൊലീസ് സൂപ്രണ്ട് കമലേഷ് ദീക്ഷിത് പറഞ്ഞു.
ഉരുളക്കിഴങ്ങുചാക്കുകൾക്കടിയിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. ബിച്ചാവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാർപൂർ ഗ്രാമത്തിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.