Posted On
date_range Updated On
date_range യു.പിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; 17 പേർക്ക് പരിക്ക്
മുസഫർനഗർ: ഉത്തർപ്രദേശിൽ നിർമാണം നടക്കുന്ന കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. മുസഫർനഗറിലെ താൽഡയിൽ ഞായറാഴ്ചയാണ് അപകടം.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 19 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജൻസത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഭൂവുടമയെയും കരാറുകാരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.