വണ്ടി കേടായി: സഹായത്തിനെത്തിയ യുവാക്കൾ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി

ഝാർഖണ്ഡ്​: യാത്രക്കിടെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച്​ നിന്നുപോയ ഇരുചക്രവാഹനം ശരിയാക്കുന്നതിനായി സഹായമഭ്യർത്ഥിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ 11 അംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ലോഹർദാഹ പ്രദേശത്താണ്​ സംഭവം നടന്നത്​.

 ​അയൽവാസിക്കൊപ്പം പെൺകുട്ടികൾ യാത്ര ചെയ്​തുകൊണ്ടിരിക്കു​േമ്പാൾ വിജനമായ പ്രദേശത്തുവെച്ച്​ സ്​കൂട്ടർ ബ്രേക്ക്​ ഡൗൺ ആവുകയായിരുന്നു. പെൺകുട്ടികൾ സഹായമഭ്യർത്ഥിച്ച്​  സുഹൃത്തിനെ വിളിച്ചു. ഇയാൾ 11 ഒാളം സുഹൃത്തുക്കളെ പെൺകുട്ടികൾ പറഞ്ഞ സ്ഥലത്തേക്ക്​ വിടുകയായിരുന്നു. ഇവർ അയൽവാസിയെ മർദിച്ചവശനാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി. 

പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും അക്രമികൾ കൊണ്ടുപോയി. പെൺകുട്ടികളുടെ പരാതിയിൽ സദാർ പൊലീസ്​ കേസെടുത്ത്​ പതിനൊന്നു പ്രതികളെയും അറസ്​റ്റു ചെയ്​തു. പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന്​ പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ കണ്ടെടുത്തു.

Tags:    
News Summary - 2 Girls Called For Help After Bike Broke Down, Allegedly Gang-Raped By 11– India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.