Posted On
date_range Updated On
date_range ഝാർഖണ്ഡിലെ സ്വകാര്യ നഴ്സിങ് ഹോമിൽ തീപിടുത്തം; രണ്ട് ഡോക്ടർമാർ ഉൾപ്പടെ അഞ്ച് മരണം
ദൻബാദ്: ഝാർഖണ്ഡിലെ സ്വകാര്യ നഴ്സിങ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടറുൾപ്പടെ അഞ്ച് മരണം. ദൻബാദിലെ നഴ്സിങ് ഹോമിലാണ് തീപിടിത്തമുണ്ടായത്.
നഴ്സിങ് ഹോം നടത്തുന്ന ഡോക്ടർ വികാസ് ഹസ്റ, ഭാര്യ ഡോക്ടർ പ്രേം ഹസ്റ, ബന്ധു സോഹൻ കമാരി, ജോലിക്കാരി താര ദേവി എന്നിവരാണ് മരിച്ചത്. നഴ്സിങ് ഹോമും വീടും ചേർന്ന കെട്ടിടത്തിന്റെ സ്റ്റോർ റൂമിലുണ്ടായ തീപിടുത്തമാണ് അഞ്ച് പേരുടെ ദാരുണാന്ത്യത്തിന് കാരണമായത്.
അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദൻബാദ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് പ്രേം കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.