Posted On
date_range Updated On
date_range ചെന്നൈയിൽ പൊലീസ് വെടിവെപ്പ്; ക്രിമിനൽ കേസ് പ്രതികളായ രണ്ടുപേർ കൊല്ലപ്പെട്ടു
ചെന്നൈ: ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരിൽ പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊലപ്പെട്ടു. കൊലപാതകം ഉൾപ്പെടെയുള്ള ക്രിമിനൽ കേസിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാർത്ഥമാണ് വെടിവെച്ചതെന്നാണ് തമിഴ്നാട് പൊലീസ് പറഞ്ഞു.
വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം നാടൻ ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ വെടിവെപ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.
അക്രമത്തിൽ പരിക്കേറ്റ ഒരു സബ് ഇൻസ്പെക്ടറെ ക്രോംപേട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.