Posted On
date_range Updated On
date_range സമൂഹമാധ്യമങ്ങളിൽ വർഗീയ പ്രചരണം; അസമിൽ ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ
ഗുവാഹതി: സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ പരമാർശങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ബി.ജെ.പി ഐ.ടി സെൽ അംഗം അറസ്റ്റിൽ. അസമില െ മൊറിഗോൺ ജില്ലയിൽ നിന്നുള്ള നുതു ബോറയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാളിനെ ലക്ഷ്യം വെച്ചുള്ള വർഗീയ പരമാർശങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പരാമർശങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേരെയും ഇയാളോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പെരുകിവരുന്ന മുസ് ലിം കുടിയേറ്റക്കാരെ സർക്കാർ നിയന്ത്രിക്കുന്നില്ലെന്ന പ്രചാരണമാണ് നുതു ബോറ നടത്തിയത്.
അതിനിടെ, സമാന രീതിയിൽ പ്രചാരണങ്ങൾ നടത്തിയതിന് ത്രിപുരയിലും ഒരാൾ അറസ്റ്റിലായിട്ടുണ്ട്. വിദ്വേഷ പ്രചരണത്തിന് കേസെടുത്തതിന് ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.