ഉധംപൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുകൾ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിലെ ഉധംപൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുകൾ കൊല്ലപ്പെട്ടു. പാട്നിടോപ് മലനിരകളിലാണ് ഹെലികോപ്ററർ തകർന്നുവീണത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം.

പ്രദേശവാസികൾ രണ്ട് പൈലറ്റുകളേയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേജർ റാങ്കിലുള്ള ഓഫിസർമാരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക അധികൃതർ അറിയിച്ചു. പൈലറ്റുകളെ ഹെലികോപ്റ്ററിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാസം ജമ്മുവിലെ രഞ്ജിത് സാഗർ ഡാം പരിസരത്ത് വെച്ച് ഹെലികോപ്റ്റർ തകരുകയും പൈലറ്റിനെ കാണാതാവുകയും ചെയ്തിരുന്നു.

Tags:    
News Summary - 2 Army Pilots Killed In Helicopter Crash In Udhampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.