Posted On
date_range Updated On
date_range 19കാരൻ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു
അഹ്മദാബാദ്: ഗുജറാത്തിൽ ഗാർബ നൃത്തത്തിനിടെ 19കാരൻ ഹൃദയാഘാതം വന്ന് മരിച്ചു. വിനീത് മെഹുൽബായ് കൻവരിയ ആണ് മരിച്ചത്. ജംനാഗർ പട്ടേൽ പാർക്കിലാണ് സംഭവം.
നൃത്തത്തോട് താൽപര്യമുള്ള വ്യക്തിയാണ് വിനീത്. പട്ടേൽ പാർക്കിനടുത്തുള്ള ഭാഗത്ത് ഗാർബ പരിശീലിക്കവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതിനെ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്ന് കുടുംബം അറിയിച്ചു. കൃത്യമായ വ്യായാമം ഇല്ലാത്തതിനാൽ യുവാക്കൾക്കിടെ, ഹൃദയാഘാതം പോലുള്ള അസുഖങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.