പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ മാസം മരിച്ചത് നാല് പേർ
ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഈ മാസത്തിലെ നാലാമത്തെ മരണമാണ് ഇന്നുണ്ടായത്. ഈ വർഷം കോട്ടയിൽ 22 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് കോട്ടയിലെ വിദ്യാർഥി മരണങ്ങൾ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് എത്തിയത്.
വാത്മീകി ജാൻഗിഡ് എന്ന വിദ്യാർഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാർഥി ജെ.ഇ.ഇ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായാണ് കോട്ടയിലെത്തിയത്. മഹാവിർ നഗർ ഏരിയയിലാണ് ഇയാൾ താമസിച്ചിരുന്നത്.
കോട്ടയിലെ വിദ്യാർഥി ആത്മഹത്യകൾ പെരുകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വർഷം ഇതുവരെ 22 വിദ്യാർഥികളാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. ഇത് കോട്ടയിലെ വിദ്യാർഥികളുടെ മനോനിലയെ കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.