Posted On
date_range Updated On
date_range ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി: 16കാരന്‍ അറസ്റ്റില്‍
റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ സംഭവത്തില്‍ 16കാരന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉണ്ടായത്. അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി.
ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത 16കാരനെ ഉടന്‍ റാഞ്ചി പൊലീസിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.