യു.പിയിൽ 16 മയിലുകൾ ചത്തനിലയിൽ, ആശങ്കയുമായി പ്രദേശവാസികൾ

ലഖ്നോ: ഉത്തർപ്രദേശിലെ പ്രതപ്​ഗാറിലെ ബൈജൽപൂർ ​ഗ്രാമത്തിൽ 16 മയിലുകൾ ചത്തനിലയിൽ കണ്ടെത്തി. ​ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് മയിലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികൾ.

ആദ്യം ഒരു മയിലിനെയാണ് ചത്തനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ‌ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോ​ഗസ്ഥർ വന്ന് ആ മയിലിനെ കൊണ്ടുപോയതിന് പിന്നാലെയാണ് 15 എണ്ണം കൂടി ചത്തുകിടക്കുന്നതായി കണ്ടത്.

ഇതേതുടർന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥരെത്തി അന്വേഷണം ആരംഭിച്ചു. ആദ്യം ലഭിച്ച മയിലിനെ പോസ്റ്റുമോർട്ടം ചെയ്തപ്പോൾ ന്യൂമോണിയയാണ് മരണകാരണമെന്നാണ് കണ്ടെത്തിയതെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ വരുൺ കുമാർ സിങ് അറിയിച്ചു. ബാക്കിയുള്ളവയുടെ കൂടി പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ കൂടുതൽ പറയാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - peacock, found dead, Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.