Posted On
date_range Updated On
date_range ഡോക്ടർമാരുടെ സമരം; പട്നയിൽ 15 രോഗികൾ മരിച്ചു
പട്ന: ജൂനിയർ േഡാക്ടർമാരുടെ പണിമുടക്കിനെ തുടർന്ന് ബിഹാറിലെ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ 15 രോഗികൾ മരിച്ചു. ആശുപത്രിയിൽ മരിച്ച ഒരു രോഗിയുടെ ബന്ധുക്കൾ ഡോക്ടർമാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാത്രി 500ഒാളം ഡോക്ടർമാർ മിന്നൽ പണിമുടക്ക് തുടങ്ങിയത്.
അത്യാസന്ന നിലയിലായിരുന്ന രോഗികളാണ് ചികിത്സ കിട്ടാതെ മരിച്ചത്. 36 അടിയന്തര ശസ്ത്രക്രിയകൾ മാറ്റിെവച്ചു. അത്യാഹിത വിഭാഗമടക്കമുള്ള പ്രവർത്തനം നിലച്ചിരിക്കുകയാണ്. നിരവധി രോഗികളെ ഡിസ്ചാർജ് ചെയ്തു. മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. രണ്ടുമാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഡോക്ടർമാർ ഇവിടെ ആക്രമണത്തിനിരയാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.