ഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേള ഭക്തരുടെ തിക്കും തിരക്കും, 15 പേർക്ക് പരിക്ക്; നാലു സ്ത്രീകൾ ബോധം കെട്ടുവീണു

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് നാലു സ്ത്രീകൾ ബോധം കെട്ടുവീണു. ആയിരക്കണക്കിന് മഹാ കുംഭമേള ഭക്തർ ട്രെയിനുകളിൽ കയറാൻ എത്തിയപ്പോഴാണ് 13, 14 പ്ലാറ്റ്ഫോമുകളിൽ രാത്രി 10 മണിയോടെ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടത്.

തിരക്കു കാരണം പലർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ബോധരഹിതരായി വീണ നാലു സ്ത്രീകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സന്ദേശം ലഭിച്ചയുടൻ നാല് ഫയർ ടെൻഡറുകൾ റെയി​ൽവേ സ്റ്റേഷനിലെത്തി. ആംബുലൻസുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് മഹാ കുംഭ ഭക്തർ പ്ലാറ്റ്‌ഫോമുകളിൽ തടിച്ചുകൂടിയതാണ് തിക്കിനും തിരക്കിനും കാരണമെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. തിരക്കിന്റെ വിഡിയോകളും പുറത്തുവരുന്നുണ്ട്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാ കുംഭമേളക്കായി ഓടുന്ന രണ്ട് പ്രത്യേക ട്രെയിനുകൾ വൈകിയതാണ് തിരക്ക് കൂടാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്.  

Tags:    
News Summary - 15 injured, 4 women faint as Kumbh crowd overwhelms New Delhi Railway Station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.