Posted On
date_range Updated On
date_range തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാള കുത്തിക്കൊന്നു
ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാളക്കുത്തി കൊന്നു. ധർമ്മപുരി ജില്ലയിലെ താഡാംഗം ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
ഗോകുൽ കുടുംബാംഗങ്ങളോടൊപ്പമാണ് ജല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്. വയറ്റിൽ കാളയുടെ കുത്തേറ്റ ഗോകുലിനെ ഉടൻ സമീപത്തെ സർക്കകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെല്ലിക്കെട്ടിനിടെ ഈ സീസണിൽ മരിക്കുന്ന നാലാമത്തെയാളാണ് ഗോകുൽ.
തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. നാലാം ദിവസം നടക്കുന്ന മാട്ടുപൊങ്കലിലാണ് ജെല്ലിക്കെട്ട് നടക്കാറുള്ളത്. പൊങ്കലിന്റെ നാലാം ദിവസമായ മാട്ടുപൊങ്കൽ ദിനത്തിലാണ് ജെല്ലിക്കെട്ട് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.