ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവരാൻ 14 യുദ്ധകപ്പലുകൾ തയാറാണെന്ന് നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ. പടിഞ്ഞാറൻ നേവൽ കമാൻഡിന്‍റെയും കിഴക്കൻ നേവൽ കമാൻഡിന്‍റെയും നാല് വീതവും തെക്കൻ, ആൻഡമാൻ-നിക്കോബാർ കമാൻഡിന്‍റെ മൂന്നും കപ്പലുകളും ഇതിൽ ഉൾപ്പെടുമെന്നും ഉപമേധാവി പറഞ്ഞു.
പൗരന്മാരെ തിരികെ എത്തിക്കുന്നതിനുള്ള പദ്ധതികൾ സംയുക്ത സേനാ മേധാവിയും വിദേശകാര്യ മന്ത്രാലയവും ചേർന്ന് ഏകോപിപ്പിക്കും. നിലവിൽ കടലിൽ സേവനത്തിലുള്ള നാവികസേനാ കപ്പലുകൾ കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഒരു തുറമുഖത്തിൽ പോലും എത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏദൻ കടലിലുള്ള കപ്പൽ ഐ.എൻ.എസ് സുനൈന കഴിഞ്ഞ 70 ദിവസമായി കര കണ്ടിട്ടില്ല. 90 ദിവസം യാത്ര ചെയ്ത് ഒരു തുറമുഖത്തിൽ പോലും ഇറങ്ങാതെയാണ് കപ്പൽ മടങ്ങിയെത്തുകയെന്നും നാവികസേനാ ഉപമേധാവി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.