Posted On
date_range Updated On
date_range മുംബൈയിൽ 16 നില കെട്ടിടത്തിന്റെ നാലാംനിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടിവീണു; 14 പേർക്ക് പരിക്ക്
മുംബൈ: 16 നില കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ലിഫ്റ്റ് പൊട്ടി വീണ് 14 പേർക്ക് പരിക്കേറ്റു. മുംബൈ കമല മിൽസ് കോമ്പൗണ്ടിലെ ട്രേഡ് വേൾഡ് ടവറിൽ ബുധനാഴ്ച രാവിലെയാണ് അപകടം.
ലിഫ്റ്റിലുണ്ടായിരുന്ന 14പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഒമ്പതു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിലെ സുരക്ഷ ജീവനക്കാരാണ് അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്. ആരുടെയും പരിക്ക് ഗുരതരമല്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.