ഷിപ്പ്​യാർഡിൽ ​ക്രെയിൻ തകർന്ന്​ വീണ്​ പത്ത്​​ മരണം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്​ ക്രെയിൻ തകർന്ന്​ വീണ്​ പത്ത്​ പേർ മരിച്ചു. ഹിന്ദുസ്​ഥാൻ ഷിപ്പ്​യാർഡിലാണ്​  അപകടം നടന്നത്​.

മരിച്ചവരിൽ നാലുപേർ ഷിപ്പ്​യാർഡ്​ ജീവനക്കാരും ശേഷിക്കുന്നവർ കരാർ തൊഴിലാളികളുമാണെന്ന്​ വിശാഖപട്ടണം പൊലീസ്​ കമീഷണർ ആർ.കെ. മീണ പറഞ്ഞു. 

അറ്റകുറ്റപ്പണികൾക്ക്​ വിധേയമായ ​ക്രെയിനി​െൻറ ഭാരപരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്​ഥരും ഓപറേറ്റർമാരുമാണ്​ അപകടത്തിൽ പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. നിരവധിയാളുകളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആറുപേരുടെ മൃതദേഹം കണ്ടെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.