മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 11 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ മോശം കാലാവസ്ഥ ദൃശ്യപരതയെ ബാധിച്ചതിനാൽ തിങ്കളാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ മൊത്തം 11 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. പലതും വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാലാവസ്ഥ ഫ്ലൈറ്റുകളെ ബാധിച്ചേക്കാമെന്ന് ‘സ്പൈസ്ജെറ്റും’ ‘ഇൻഡിഗോ’യും എക്‌സ് വഴി യാത്രക്കാരെ അറിയിച്ചിരുന്നു.

11വിമാനങ്ങളിൽ 10 എണ്ണം ജയ്പൂരിലേക്കും ഒന്ന് ഡെറാഡൂണിലേക്കുമാണ് വഴിതിരിച്ചുവിട്ടത്. ചില പൈലറ്റുമാർക്ക് ‘CAT 3’ ഓപറേഷനുകൾക്കായി പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ വിമാനങ്ങൾ വഴിതിരിച്ചുവിടേണ്ടിവന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. റേഡിയോ സിഗ്നലുകളുടെ സഹായത്തോടെ വിമാനം ഇറക്കാനുള്ള പ്രത്യേക പരിശീലനമാണിത്. ഈ പരിശീലനം ലഭിച്ച പൈലറ്റുമാർക്ക് വളരെ കുറഞ്ഞ ദൃശ്യപരതയിൽ വിമാനങ്ങൾ പറന്നുയരാനോ ലാൻഡ് ചെയ്യാനോ അനുവാദമുണ്ട്.

ദിനംപ്രതി 1,400 വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദേശം നൽകി.

Tags:    
News Summary - 11 flights diverted at Delhi airport due to bad weather conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.