Posted On
date_range Updated On
date_range വാച്ച് ടവറിൽ കയറി സെൽഫി എടുക്കുന്നതിനിടെ മിന്നലേറ്റ് ആറു പേർ മരിച്ചു
ജയ്പൂർ: രാജസ്ഥാനിൽ വാച്ച് ടവറിൽ കയറി സെൽഫി എടുക്കുന്നതിനിടെ മിന്നലേറ്റ് ആറു പേർ മരിച്ചു. ജയ്പൂരിലെ അമേർ പാലസിലെ വാച്ച് ടവറിന് മുകളിലാണ് ദുരന്തമുണ്ടായത്.
കനത്ത മഴക്കിടയിലും 27 പേർ ടവറിന് മുകളിൽ ഉണ്ടായിരുന്നു. മിന്നലിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മിന്നൽ ഉണ്ടായതിന് പിന്നാലെ ഭയന്ന ചിലർ താഴേക്ക് ചാടിയിരുന്നു. സമീപത്തെ കാട്ടിലേക്ക് വീണ ആളുകളെ കണ്ടെത്താൻ തെരച്ചിൽ നടത്തുന്നുണ്ട്.
അതേസമയം, മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.