കോവിഡ്​ ബാധിച്ച 11 ഇന്ത്യക്കാർ അ​​േമരിക്കയിൽ മരിച്ചു

വാഷിങ്​ടൺ: അമേരിക്കയിൽ അതിവേഗം പടരുന്ന കോവിഡ്​ 19 വൈറസ്​ ബാധിച്ച 11 ഇന്ത്യക്കാർ മരിച്ചു. 16 ഇന്ത്യക്കാർക്ക്​ പുത ിയതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. ന്യയോർക്ക്​, ന്യൂജേഴ്​സി മേഖലയിൽ നിന്നുള്ള പുരുഷൻമാരാണ്​ മരിച്ച 10 പേർ. ​​േഫ്ലാറിഡയിൽ നിന്നുള്ളയാളാണ്​ മരിച്ച മറ്റൊരാൾ.

മരിച്ചവരിൽ നാല്​ പേർ ന്യൂയോർക്ക്​ സിറ്റിയിലെ ടാക ്സി ​ൈഡ്രവർമാരാണ്​. അമേരിക്കയിൽ ഏറ്റവും അധികം കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​ ന്യൂയോർക്ക്​ സിറ്റിയിലാണ്​. ഇവിടെ മാത്രം 138000 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. 6000 ഒാളം ആളുകൾ മരിച്ചു. ന്യൂജേഴ്​സിയിൽ 48000 പേർക്ക്​ രോഗം ബാധിക്കുകയും 1500 പേർ മരിക്കുകയും ചെയ്​തിട്ടുണ്ട്​.

കോവിഡ്​ സ്​ഥിരീകരിച്ച നാല്​ സ്​ത്രീകളടക്കം 16 ​ഇന്ത്യക്കാർ നിരീക്ഷണത്തിലാണ്​. എട്ട്​ പേർ ന്യൂയോർക്കിൽ നിന്നും മൂന്ന്​ പേർ ന്യൂജേഴ്​സിയിൽ നിന്നും ബാക്കിയുള്ളവർ ടെക്​സാസ്​, കാലിഫോർണിയ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്​. ഉത്തരാഖണ്ഡ്​, മഹാരാഷ്​ട്ര, കർണാടക, ഉത്തർപ്രദേശ്​ സ്വദേശികളാണിവർ

കോവിഡ്​ ബാധിച്ചവരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതടക്കമുള്ള ചടങ്ങുകൾ അധികൃതർ തന്നെയാണ്​ ചെയ്യുന്നത്​. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങ​െള ​േപാലും സംസ്​കാര ചടങ്ങുകളിൽ പ​െ​ങ്കടുപ്പിക്കു​ന്നില്ലെന്ന്​ റിപ്പോർട്ടുകൾ വരുന്നുണ്ട്​.

Tags:    
News Summary - 11 Coronavirus Infected Indians Die In US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.