Posted On
date_range Updated On
date_range പിന്നോട്ടെടുത്ത കാർ ദേഹത്തുകയറി പിഞ്ചുകുഞ്ഞ് മരിച്ചു
ന്യൂഡൽഹി: പിറേകാട്ടെടുത്ത കാർ ദേഹത്തുകയറി 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹിയിലെ തിലക് നഗർ പ്രദേശത്താണ് സംഭവം. പാർക്കിങ് ഏരിയയിൽ ഇട്ടിരുന്ന ബെൻസ് കാർ അശ്രദ്ധമായി പിേന്നാട്ടെടുക്കുന്നതിനിടെ രാധികയുടെ ദേഹത്ത് കയറുകയായിരുന്നു. ഉടൻ തന്നെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കാർ ഡ്രൈവറായ അഖിലേഷിനെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമീഷനർ ദീപക് പുരോഹിത് പറഞ്ഞു.
രാധികയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പാർക്കിങ്ങിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.