Representative Image
Posted On
date_range Updated On
date_range ആന്ധ്രയിലെ ചുണ്ണാമ്പുകല്ല് ക്വാറിയിൽ സ്ഫോടനം; 10 മരണം
ഹൈദരാബാദ്: ആന്ധ്രപ്രദേശിെല കടപ്പയിൽ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ പത്തുമരണം. ക്വാറിയിൽ നിരവധിപേർ കുടുങ്ങികിടക്കുന്നതായാണ് വിവരം.
ശനിയാഴ്ച രാവിലെയോടെയാണ് അപകടം. ക്വാറിയിൽ തൊഴിലെടുക്കുന്നവരാണ് മരിച്ചവർ. ക്വാറിയിലെ പാറയിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്നതിനിടെയാണ് അപകടം.
അപകടത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി നടുക്കം േരഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. മരിച്ചവരുടെ ബന്ധുക്കളെ ദുഃഖം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.