Posted On
date_range Updated On
date_range യു.പിയിൽ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ലോകോ പൈലറ്റ് മരിച്ചു
ഹാപൂർ(യു.പി) : യു.പിയിലെ പിൽഖുവയിൽ ട്രക്കും ട്രെയിനും കൂട്ടിയിടിച്ച് ലോകോ പൈലറ്റ് മരിച്ചു. ട്രെയിനിലെ ടി.ടി.ആറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെയിൽവേ ഗേറ്റ് അടക്കാത്തതിനാൽ ട്രെയിൻ വരുന്നതറിയാതെ റെയിൽവേ ട്രാക്ക് കടക്കുകയായിരുന്ന ട്രക്കിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. ട്രക്കും ട്രെയിനും തകർന്ന് ലോകോ പൈലറ്റും ടി.ടി.ആറും അവശിഷ്ടങ്ങൾക്കിടയിൽ പെട്ടു.
ക്രെയിനും ഗ്യാസ് കട്ടറും ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട രക്ഷപ്രവർത്തനത്തിനെടുവിലാണ് ഇരുവരേയും പുറത്തെടുത്തത്. അപ്പോഴേക്കും ലോകോ പൈലറ്റ് മരിച്ചിരുന്നു. റെയിൽവേയും പെലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.