Posted On
date_range Updated On
date_range മുംബൈയിൽ ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ തീപിടിത്തം; ഒരു മരണം
മുംബൈ: നഗരത്തിലെ ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ തീപിടിത്തം. ഒരാൾ മരിച്ചു. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയയാളാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം
ലാൽബാഗിലെ വൺ അവിഗന പാർക്ക് സൊസൈറ്റിയിലാണ് തീപിടിത്തം. 60 നിലകളിലായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിലെ 19ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാനായി രംഗത്തുണ്ട്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.