കാറിനോടും വേണം കാരുണ്യം

ലോക്ഡൗണിനോട് സഹകരിച്ചു വീട്ടിലിരിക്കുമ്പോള്‍ കാറുകളുടെ പരിചരണം മറക്കരുത്. 21 ദിവസത്തോളം അനങ്ങാതെ കിടക്ക ുന്നത് കാറുകളെ പല വിധത്തിലും ബാധിക്കും. കരുതല്‍ കാലം പിന്നിട്ട് വഴിയിലേക്കിറങ്ങുമ്പോഴായിരിക്കും ഇവ പണി തരിക .

മൂന്ന് ദിവസത്തില്‍ ഒരിക്കലെങ്കിലും സ്റ്റാര്‍ട്ടാക്കുക

കാറുകള്‍ മൂന്ന് ദിവസത്തില്‍ ഒര ിക്കലെങ്കിലും സ്റ്റാര്‍ട്ടാക്കി ഇടണം. ഇത് സ്റ്റാര്‍ട്ടിങ് സിസ്റ്റം കാര്യക്ഷമമായി ഇരിക്കാന്‍ അത്യാവശ്യമാണ്. ദിവസങ്ങളോളം നിശ്ചലമായി കിടക്കുന്നത് സ്റ്റാര്‍ട്ടിങ് മോട്ടറില്‍ ക്ലാവ് പിടിക്കാനും തുടര്‍ന്ന് തകരാറിലാകാ നും ഇടയുണ്ട്. ബാറ്ററിയുടെ ആയുസ് കൂട്ടാനും ഇതുവഴി കഴിയും.

ബാറ്ററി പരിശോധിക്കുക

ബാറ്ററി ഇട ക്കിടെ പരിശോധിക്കണം. ടെര്‍മിനല്‍ വൃത്തിയാക്കിയിടണം. ഇവിടം ദ്രവിക്കുമ്പോള്‍ ബാറ്റിയിലെ ചാര്‍ജ് തീരാനും പിന്നീട് ചാര്‍ജാവാതിരിക്കാനും സാധ്യതയുണ്ട്. എര്‍ത്ത് കൃത്യമായി പ്രവര്‍ത്തിക്കാത്ത സാഹചര്യവുമുണ്ടാകാം. അള്‍ട്ടര്‍നേറ്റര്‍ വഴിയുള്ള ചാര്‍ജിങ് തകരാറിലാവും.

ഇൻറീരിയർ വൃത്തിയാക്കുക

ഇന്‍റീരിയര്‍ പൂര്‍ണമായും വൃത്തിയാക്കിയ ശേഷമെ അടച്ചിടാവൂ. പ്രത്യേകിച്ചും എലി ശല്യം ഉള്ളയിടമാണെങ്കില്‍ ഭക്ഷണത്തിന്‍െറ അവശിഷ്ടങ്ങള്‍ കാറിനുള്ളില്‍ ഇല്ലെന്ന്​ ഉറപ്പാക്കണം. എഞ്ചിനിലെയും മറ്റും വയറിങ് ഹാര്‍നസ് എലി കരണ്ട് കളയാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഹാൻഡ്​ ബ്രേക്ക്​ വലിച്ചിടരുത്​

നാളുകള്‍ക്ക് ശേഷം വാഹനം ഉപയോഗിക്കും മുമ്പ് എഞ്ചിനിലെയും മറ്റും അലൂമിനിയം, റബര്‍ പൈപ്പുകള്‍ ദ്രവിക്കുകയോ പൊട്ടല്‍ വീഴുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇതിലൂടെ ലീക്ക് ഉണ്ടായേക്കാം. കൂളന്‍റും മറ്റും കടന്നുപോകുന്ന പൈപ്പുകള്‍ ലോഹഭാഗങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് ക്ലാവ്​ പിടിച്ചേക്കാം. ദിവസങ്ങളോളം നിര്‍ത്തിയിടുമ്പോള്‍ ഹാന്‍റ് ബ്രേക്ക് വലിച്ചിടരുത്. ഇങ്ങനെ ചെയ്താല്‍ ബ്രേക്ക് സ്റ്റക്ക് ആകാന്‍ സാധ്യതയുണ്ട്. വാഹനം ഗിയറിലിട്ട ശേഷം ടയറിനടിയില്‍ കല്ലോ തടിയോ വെക്കുന്നതാവും നല്ലത്. അഥവാ ബ്രേക്ക് സ്റ്റക്ക് ആയാല്‍ വാഹനം ഓടിച്ച് തുടങ്ങും മുമ്പ് ബ്രേക്ക് പല തവണ പമ്പ് ചെയ്ത് ചവിട്ടണം. ലൈനര്‍ അയഞ്ഞുവരാന്‍ ഇത് ഉപകരിക്കും. ഹാന്‍റ് ബ്രേക്കിന്‍െറ പിടുത്തം പിന്‍ ചക്രത്തില്‍ മാത്രമാണ്. ഇതിന്‍െറ കേബിളില്‍ പിടിച്ച് വലിച്ചും ബ്രേക്ക് പൂര്‍വ്വസ്ഥിതിയിലാക്കാം.

വാഹനത്തിന്‍െറ അടിയില്‍ പിന്‍ ചക്രത്തിന്‍െറ മൂന്‍ഭാഗത്തു കൂടിയാവും ഈ കേബിള്‍ കടന്നുപോവുക. വാഹനത്തിന് അകത്തെ പൊടിപടലങ്ങളും മറ്റും അടിയുന്ന സ്ഥലമാണ് എ.സിയുടെ ഫില്‍റ്ററും ഇവാപുലേറ്ററും. ഇതില്‍ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ ദ്രവിച്ച് എ.സി. ഓണ്‍ ആക്കുമ്പോള്‍ ദുര്‍ഗന്ധം വമിച്ചേക്കാം. ഫില്‍റ്റര്‍ മാറ്റുകയാണ് പോംവഴി. ഗ്ലാസ് പൊക്കി അടച്ചുമൂടിയിട്ടിരിക്കുന്ന വാഹനമാണെങ്കില്‍ യാത്രക്ക് മുമ്പ് ഗ്ലാസുകള്‍ താഴ്ത്തി, വാതിലുകള്‍ തുറന്ന് ഫാന്‍ മൂഴുവന്‍ വേഗത്തിലിട്ട് അകത്തെ വായു മുഴുവന്‍ പുറത്തുപോയി എന്ന് ഉറപ്പാക്കണം.

ഇനഡന ടാങ്കിലെ മർദം പുറത്തുകളയുക

ഇന്ധനടാങ്കില്‍ അധിക മര്‍ദം ഉണ്ടെങ്കില്‍ വാഹനം സ്റ്റാർട്ടാവാന്‍ ബുദ്ധിമുട്ട് കാണിച്ചേക്കാം. ഫ്യൂവല്‍ ക്യാപ് ഊരി ടാങ്കിനുള്ളിലെ മര്‍ദം പുറത്തുകളയണം. ഈ സമയം ചെറിയ ശബ്ദത്തോടെ വായു പുറത്തേക്ക് പോകുന്നത് അറിയാനാവും. ഇന്ധനം കടന്നുപോകുന്ന കുഴലില്‍ ലീക്ക് ഉണ്ടെങ്കില്‍ ഇത് കേട്ടെന്ന് വരില്ല. എന്നാല്‍ ഇന്ധനത്തിന്‍െറ മണം വാഹനത്തിനകത്ത് ഉണ്ടായോക്കാം. ഇന്ധന വിതരണ സംവിധാനത്തിലേക്ക് വായു കടക്കാന്‍ ഘടിപ്പിച്ചിരിക്കുന്ന ബ്രീത്തര്‍ പൈപ്പ് അടഞ്ഞാലും ഇന്ധനത്തിന്‍െറ മണം ഉണ്ടാവും. നിര്‍ത്തിയിട്ട വാഹനങ്ങളുടെ ഈ കുഴലില്‍ ചെറിയ പ്രാണികള്‍ കൂടുകൂട്ടാന്‍ സാധ്യത ഏറെയാണ്.

ടയറുകൾ മുന്നോട്ടും പിന്നോട്ടും നീക്കുക

ടയറുകളിലെ മര്‍ദം കുറയുന്നുണ്ടോ എന്ന് നോക്കിയാല്‍ മാത്രം പോരാ. എന്നും ഒരേ ഭാഗം തന്നെ നിലത്ത് അമര്‍ന്നിരിക്കുന്നത് ആ ഭാഗത്തിന് കേട് വരുത്തിയേക്കാം. വാഹനം സ്റ്റാര്‍ട്ട് ആക്കുന്നതിനൊപ്പം മുന്നോട്ടും പിന്നോട്ടും അല്‍പം ഉരുട്ടുന്നത് ടയറിന്‍െറ ആരോഗ്യത്തിന് നല്ലതാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്:

സിജു മൈക്കിള്‍
സീനിയര്‍ സര്‍വീസ് അഡൈ്വസര്‍
പോപ്പുലര്‍ വെഹിക്കിള്‍സ്
പാലാ

Tags:    
News Summary - Car care in the time of covid-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.