?????

ചെറുകാർ വിപണിയിൽ കണ്ണുവെച്ച്​ കിയ ഇന്ത്യയിലേക്ക്​

കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമാണ കമ്പനിയായ കിയ മോേട്ടാഴ്സ് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. ഹ്യൂണ്ടായിയുടെ സഹസ്ഥാപനമായ കിയ മോേട്ടാഴ്സ് പല രാജ്യങ്ങളിലും ഹ്യൂണ്ടായിക്കൊപ്പമോ അതിനേക്കാളുമേറയോ ജനപ്രീതിയുള്ള കമ്പനിയാണ്. ഇന്ത്യൻ കാർ വിപണിയിലെ മൽസരം ശക്തമാക്കാൻ കിയയുടെ വരവ് കാരണമാവുമെന്ന കണക്ക് കൂട്ടലിലാണ് ഒാേട്ടാ മൊബൈൽ രംഗത്തെ വിദഗ്ധർ.

സ്പോർേട്ടജ്
 

ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നതിെൻറ ഭാഗമായി ആന്ധ്രയിലെ അനന്തപുർ ജില്ലയിൽ 750 കോടി രൂപ മുടക്കി കിയ ഫാക്ടറി ആരംഭിക്കുന്നുണ്ട്. ഇൗ നിർമാണശാലയിൽ നിന്നാവും കിയയുടെ കാറുകൾ വിപണിയിേലക്ക് എത്തുക. കോംപാക്ട് എസ്.യു.വിയായ സ്പോർേട്ടജ്, ക്രോസ് ഒാവറായ സോൾ, ഹാച്ച്ബാക്കായ റിയോ, ചെറുകാറായ പിക്കാൻറോ എന്നിവയായിരിക്കും ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്ന മോഡലുകൾ. ഇന്ത്യയിൽ ഏറ്റവും വിൽപനയുള്ള ചെറുകാർ വിപണിയിലാണ് കിയയും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് അടുത്ത വർഷം അവസാനത്തോടെ കിയയുടെ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തും. 

സോൾ
 

ഹ്യൂണ്ടായിയുമായി കിയക്ക് ഷോറും സഹകരണമില്ല. എന്നാൽ നിർമാണത്തിൽ കിയക്ക് കൂട്ടായി ഹ്യൂണ്ടായിയുണ്ടാകും. അസംസ്കൃത വസ്തുക്കളുടെ ശേഖരണത്തിലും ലോജിസ്റ്റിക്സ് രംഗത്തുമാണ് കിയയും ഹ്യൂണ്ടായും സഹകരിക്കുക. 

പിക്കാേൻാ
 

 

Tags:    
News Summary - Kia Motors Ready To Storm Indian Auto Market; Will Rival Maruti Suzuki, Hyundai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.