ഗീലി എം ഗ്രാൻറ്​​​ സെവ​െൻറ പുതിയ മോഡൽ അവതരിപ്പിച്ചു

മ​സ്​​ക​ത്ത്​: ഗീ​ലി എം ​ഗ്രാ​ൻ​റ്​ സെ​വ​​െൻറ 2019 മോ​ഡ​ൽ വാ​ഹ​നം ഒ​മാ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഷോ​റൂ​മു​ക​ളി​ൽ മോ​ഡ​ൽ ല​ഭ്യ​മാ​കു​മെ​ന്ന്​ ഒ​മാ​നി​ലെ വി​ത​ര​ണ​ക്കാ​രാ​യ ട​വ​ൽ ഒാ​േ​ട്ടാ സ​െൻറ​ർ അ​റി​യി​ച്ചു. മു​ൻ വോ​ൾ​വോ ചീ​ഫ്​ ഡി​സൈ​ന​ർ പീ​റ്റ​ർ ഹോ​ർ​ബ​റി​യാ​ണ്​ പു​തി​യ മോ​ഡ​ൽ വാ​ഹ​നം രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​​െൻറ പു​റം​ഭാ​ഗ​ത്തെ രൂ​പ​ക​ൽ​പ​ന​യി​ൽ സ​മ്പൂ​ർ​ണ മാ​റ്റ​മാ​ണ്​ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ൻ​റീ​രി​യ​ർ കം​ഫ​ർ​ട്ട്, ഡ്രൈ​വി​ങ്​ ക​ൺ​ട്രോ​ൾ, സു​ര​ക്ഷ, മ​റ്റു​ സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വി​ങ്​ എ​ളു​പ്പ​വും കൂ​ടു​ത​ൽ സു​ഖ​ക​ര​വും ര​സ​ക​ര​വും ആ​ക്കു​ന്ന​താ​ണ്​ ഗീ​ലി​യു​ടെ പു​തി​യ ജ​ന​റേ​ഷ​ൻ സെ​ഡാ​ൻ.

ആ​റു​ സ്​​പീ​ഡ്​ ഒാ​േ​ട്ടാ​മാ​റ്റി​ക്​ ഗി​യ​ർ ബോ​ക്​​സോ​ടെ​യു​ള്ള 1.8 ഡി.​വി.​വി.​ടി എ​ൻ​ജി​നാ​ണ്​ വാ​ഹ​ന​ത്തി​​െൻറ ക​രു​ത്ത്. സു​ര​ക്ഷ​ക്ക്​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വാ​ഹ​നം 25 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ൽ ഒാ​ടു​േ​മ്പാ​ൾ ട​യ​റി​ലെ താ​പ​നി​ല​യും മ​ർ​ദ​വും ഡ്രൈ​വ​റു​ടെ മു​ന്നി​ലെ സ്​​ക്രീ​നി​ൽ തെ​ളി​യും. ട​യ​റി​ലെ ചൂ​ട്​ ഉ​യ​രു​ക​യോ മ​ർ​ദം കു​റ​യു​ക​യോ എ​യ​ർ ലീ​ക്കേ​ജ്​ വേ​ഗ​ത്തി​ൽ ആ​വ​കു​യോ ചെ​യ്​​താ​ൽ ഒാ​േ​ട്ടാ​മാ​റ്റി​ക്കാ​യി അ​ലാ​റം മു​ഴ​ങ്ങു​ക​യും ഇ​തു​വ​ഴി അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യും.

Tags:    
News Summary - gili emgrand-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.