കരുത്ത് കുറച്ച് അവഞ്ചര്‍

ബജാജിന്‍െറ ക്രൂയിസര്‍ ബൈക്കായ അവഞ്ചര്‍ കരുത്ത് കുറച്ചത്തെുന്നു. ഹൈവേകളോടൊപ്പം നഗര നിരത്തുകളും ലക്ഷ്യമിട്ടാണ് അവഞ്ചര്‍ 150 സ്ട്രീറ്റ് വരുന്നത്. കൂടുതല്‍ ഇന്ധനക്ഷമതയാണ് പുതിയ ബൈക്കിനെ ആകര്‍ഷകമാക്കുന്നത്. മുന്‍ഗാമിയെപ്പോലെ ക്രോമിന്‍െറ ധാരാളിത്തമോ ആഢ്യത്വമോ പുതിയ സ്ട്രീറ്റിനില്ല. ചിലയിടങ്ങളില്‍ മേറ്റ്, ബ്ളാക്ക് ഫിനിഷുണ്ട്. അവഞ്ചറിന്‍െറ വ്യക്തിത്വമായിരുന്ന മുന്നിലെ വിന്‍ഡ് സ്ക്രീനും കുഷ്യന്‍ ബാക്ക് റസ്റ്റും ഒഴിവാക്കി. 12 സ്പോക്ക് അലോയ് വീലുകള്‍ക്ക് കറുപ്പാണ് നിറം. 220 സ്ട്രീറ്റിലെ ഡി.ടി.എസ് ഐ എഞ്ചിന്‍ 18.7 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കുമായിരുന്നു. 150ലത്തെുമ്പോള്‍ ബി.എച്ച്.പി 14.3 ആയി കുറഞ്ഞു. താഴ്ന്ന ആര്‍.പി.എമ്മിലും ഉയര്‍ന്ന ടോര്‍ക്ക് ഉല്‍പാദിപ്പിക്കാന്‍ പാകത്തിനാണ് പുതിയ എഞ്ചിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് ബജാജ് എഞ്ചിനീയര്‍മാര്‍ പറയുന്നത്. പുതിയ ബൈക്ക് വരുന്നതോടെ അവഞ്ചറിന് മൂന്ന് വേരിയന്‍റുകളാകും. 220 ക്രൂയിസ്, 220 സ്ട്രീറ്റ്, 150സ്ട്രീറ്റ് എന്നിവ. 75,000 രൂപയാണ് പുതിയ സ്ട്രീറ്റിന്‍െറ ഡല്‍ഹി എക്സ് ഷോറും വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.