????????? ?????????

ഇനി നമുക്ക് ഒറിജിനല്‍ ജീപ്പ് ഓടിക്കാം

ജീപ്പെന്ന് പറഞ്ഞ് നാം ഓടിച്ചുകൊണ്ടിരിക്കുന്ന വാഹനം ജീപ്പല്ളെന്ന് പറഞ്ഞാല്‍ എന്താകും കഥ. എന്നാല്‍ സത്യമതാണ്. ഇവിടെ കാണുന്നതൊന്നുമല്ല യഥാര്‍ഥ ജീപ്പ്. ഒറിജിനല്‍ ജീപ്പിനെ കാണണമെങ്കില്‍ അങ്ങ് അമേരിക്കയില്‍ പോകണം. അവിടെച്ചെന്നാല്‍ നല്ല സ്റ്റൈലന്‍ ജീപ്പുകള്‍ നിരത്തിലൂടെ കുതിച്ച് പായുന്നത് കാണാം. അപ്പോഴെന്താണീ ജീപ്പ്.? എവിടെ നിന്നാണീ പേര് ലഭിച്ചത്.? സംഗതി അല്‍പ്പം കുഴഞ്ഞുമറിഞ്ഞതാണ്. 1941ലാണ് ജീപ്പുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും യുദ്ധത്തിലേക്കുള്ള മുതല്‍ക്കൂട്ടാകുന്ന സമയം. പട്ടാളക്കാര്‍ക്കായി കാടും മലയും താണ്ടുന്നൊരു വാഹനം വേണമെന്ന ആവശ്യമാണ് ജീപ്പായി പരിണമിച്ചത്. ഗവണ്‍മെന്‍റ് പര്‍പ്പസ് അല്ളെങ്കില്‍ ജെനറല്‍ പര്‍പ്പസ് എന്ന് ഇംഗ്ളീഷിലെഴുതുമ്പോള്‍ കിട്ടുന്ന അക്ഷരങ്ങളായ ജി.പി പരിണമിച്ചാണ് ജീപ്പ് ആയതെന്നാണ് വിദഗ്ദ്ധ മതം. പിന്നീട് നടന്നതൊക്കെ ചരിത്രമാണ്. വില്ലീസ് ഓവര്‍ലാന്‍ഡ് എന്ന കമ്പനി സഖ്യകക്ഷികള്‍ക്കുവേണ്ടി ഐതിഹാസിക വാഹനമായ ജീപ്പ് നിര്‍മ്മിക്കുന്നു. യുദ്ധ വീരന്മാരോടൊപ്പം ജീപ്പും ചരിത്രത്തിലേക്ക് ഓടിക്കയറുന്നു. പിന്നീട് കമ്പനി പൊതുജനങ്ങള്‍ക്കും തങ്ങളുടെ വാഹനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി.

ഗ്രാന്‍ഡ് ചെറോക്കി
 

1987ല്‍ ക്രിസ്ലര്‍ കമ്പനി ജീപ്പിനെ ഏറ്റെടുത്തു. 2014ല്‍ നടന്ന ക്രിസ്ലര്‍ ഫിയറ്റ് ലയനത്തോടെ ജീപ്പ് ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് എന്ന കമ്പനിയുടെ ഭാഗമായി. ഇന്ന് ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ വാഹന നിര്‍മ്മാതാക്കളാണിവര്‍. മാസരട്ടി, ഡോഡ്ജ്, ഫിയറ്റ്, ക്രിസ്ലര്‍ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം ഈ ഇറ്റാലിയന്‍ നിയന്ത്രിത മള്‍ട്ടി നാഷനല്‍ കമ്പനിക്ക് സ്വന്തമാണ്. ജീപ്പ് ഇന്ത്യയിലേക്ക് വരുന്നെന്നത് ഏറെ നാളായി കേള്‍ക്കുന്ന വാര്‍ത്തയാണ് പല കാരണങ്ങളാല്‍ അത് നീണ്ടുപോയി. എന്നാല്‍ 2016 സെപ്റ്റംബര്‍ ഒന്നിന് ജീപ്പിന്‍െറ ഇന്ത്യയിലെ പിച്ചവെയ്പ്പ് ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ ഉറപ്പ് പറയുന്നത്. ആദ്യമത്തെുന്നത് രണ്ട് മോഡലുകളാണ്; റാങ്ളറും ഗ്രാന്‍ഡ് ചെറോക്കിയും. റാങ്ളറിന്‍െറ വീല്‍ബേസ് കൂടിയ മോഡലാണ് ഇന്ത്യയിലത്തെുന്നത്. 2.8ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 197ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും.

റാങ്ളര്‍
 

ഗ്രാന്‍ഡ് ചെറോക്കിയുടെ മൂന്ന് വേരിയന്‍െറുകള്‍ ആകും നമ്മുക്ക് ലഭ്യമാകുക. ലിമിറ്റെഡ്, സമ്മിറ്റ്, ഹൈപവര്‍ എസ്.ആര്‍.ടി എന്നിവയാണവ. ഇതില്‍ ആദ്യ രണ്ടെണ്ണത്തിനും 3.0ലിറ്റര്‍ V6 ഡീസല്‍ എഞ്ചിനായിരിക്കും. 240ബി.എച്ച്.പി ഉല്‍പ്പാദിപ്പിക്കുന്ന ഈ കരുത്തന് എട്ട് സ്പീഡ് ഓട്ടോമാറ്റിടക് ഗിയര്‍ബോക്സാണ്. എസ്.ആര്‍.ടി വേരിയന്‍െറ് ജീപ്പിന്‍െറ പടക്കുതിരയാണ്. 6.4ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ 475 ബി.എച്ച്.പി യാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എല്ലാ വാഹനങ്ങളും ഫോര്‍വീല്‍ ഡ്രൈവുകളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ളോ. എസ്.ആര്‍.ടി മോഡലില്‍ ബ്രേക്കും സ്സ്പെന്‍ഷനും എല്ലാം വ്യത്യസ്ഥമാണ്. ഏറ്റവും കുറഞ്ഞ വേരിയന്‍റ് മുതല്‍ തികഞ്ഞ ആഢംബരങ്ങളാണ് ജീപ്പ് നല്‍കുന്നത്. ഇലക്ട്രിക് ആയി നിയന്ത്രിക്കാവുന്നതും ചൂടാക്കാനാകുന്നതുമായ സീറ്റുകള്‍, ടയറിന്‍െറ സമ്മര്‍ദ്ദം അളക്കുന്ന സംവിധാനം, 5.0 ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം, ഓടുന്ന പ്രതലം തെരഞ്ഞെടുത്ത് കുടുതല്‍ നിയന്ത്രണം സാധ്യമാക്കുന്ന സംവിധാനം തുടങ്ങി ആധുനികനും ആഢ്യനുമാണ് ജീപ്പ്.

റാങ്ളര്‍
 

ഉയര്‍ന്ന് വേരിയന്‍റുകളില്‍ 8.4ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ഹാര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ് എന്നിവയുമുണ്ട്.  ഗ്രാന്‍ഡ് ചെറോക്കിയുടെ സാധാരണ മോഡലുകള്‍ക്ക് 85ലക്ഷവും എസ്.ആര്‍.ടിക്ക് ഒരു കോടി രൂപയുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.  കുറഞ്ഞ മോഡലായ റാഗ്ളറിന് 30ലക്ഷം മുതലാണ് വിലയിട്ടിരിക്കുന്നത്. ഇനിയൊരു ശുഭവാര്‍ത്ത എന്തെന്നാല്‍ ജീപ്പ് ഇന്ത്യക്കായി ഒരു എസ്.യു.വി നിര്‍മ്മിക്കുന്നുണ്ട്. പൂര്‍ണ്ണമായും ഇവിടെ നിര്‍മ്മിക്കുന്ന ഈ വാഹനത്തിന് ഫിയറ്റ് മള്‍ട്ടിജെറ്റ് എഞ്ചിനാകും കരുത്ത് നല്‍കുക. രണ്ട് വേരിയന്‍റുകളില്‍ പുറത്തിറങ്ങുന്ന ഈ വാഹനം അടുത്ത വര്‍ഷം അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.